മിഷനെക്കുറിച്ച്

കേരളത്തെ AI-First ആക്കാം.

പത്ത് ലക്ഷം മലയാളികൾക്ക് AI-യെക്കുറിച്ചുള്ള അറിവും പ്രായോഗിക കഴിവുകളും ഉത്തരവാദിത്തബോധവും നൽകി, കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ AI-First സംസ്ഥാനമാക്കാനുള്ള സംസ്ഥാനവ്യാപക സാമൂഹിക ദൗത്യം.

ഉമർ അബ്ദുസ്സലാം, മിഷൻ ഹെഡ്, എല്ലാർക്കും AI
ഉമർ അബ്ദുസ്സലാംമിഷൻ ഹെഡ്, എല്ലാർക്കും AI

മിഷൻ ഹെഡിനെ പരിചയപ്പെടാം

“AI ചിലർക്കു മാത്രമുള്ള ആനുകൂല്യമല്ല. അത് എല്ലാവർക്കുമുള്ള അവസരമാണ്.”

നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിൽ AI-ക്ക് വലിയ പങ്കുണ്ട്. അതിന്റെ ഭാഗമാകാൻ ഓരോ മലയാളിക്കും അവസരം കിട്ടണം.

പ്രായമോ വിദ്യാഭ്യാസമോ പശ്ചാത്തലമോ നോക്കാതെ, പത്ത് ലക്ഷം പേർക്ക് AI-യെക്കുറിച്ചുള്ള അറിവും പ്രായോഗിക കഴിവുകളും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള ധാരണയും നൽകുകയാണ് എല്ലാർക്കും AI-യുടെ ലക്ഷ്യം.

ഇതൊരു പഠന പരിപാടി മാത്രമല്ല. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ AI-First സംസ്ഥാനമാക്കാനുള്ള ഒരു സാമൂഹിക മുന്നേറ്റമാണ്.

ഈ മിഷന്റെ ഭാഗമാകൂ. AI പഠിക്കൂ. മറ്റുള്ളവരെയും കൂടെക്കൂട്ടൂ. കേരളത്തിന്റെ ഭാവി നമുക്ക് ഒരുമിച്ച് രൂപപ്പെടുത്താം.

ഇതിനു പിന്നിൽ ആരൊക്കെ

മിഷൻ പങ്കാളികൾ.

നിങ്ങളുടെ അവസരം. നിങ്ങളുടെ ഉത്തരവാദിത്തം. നമ്മുടെ കൂട്ടായ ദൗത്യം.

ആ പത്ത് ലക്ഷത്തിൽ ഒരാളാകൂ.

പത്ത് ലക്ഷം മലയാളികളെ AI കരുത്തുള്ളവരാക്കാം.

AI-യുടെ കാലം ഇതിനകം എത്തിക്കഴിഞ്ഞു. അത് നോക്കിനിൽക്കുന്നവരാകരുത്. അത് മനസ്സിലാക്കി, ഉപയോഗിച്ച്, അതിനൊപ്പം വളരുന്നവരാകാം.

എല്ലാർക്കും AI-യിൽ ചേർന്ന്, AI ഉപയോഗിക്കാൻ തയ്യാറാകുന്നതിലേക്ക് ആദ്യ ചുവടുവയ്ക്കൂ.

ഇപ്പോൾ രജിസ്റ്റർ ചെയ്യൂ – മിഷന്റെ ഭാഗമാകൂ

പ്രായം പ്രശ്നമല്ല. പശ്ചാത്തലം പ്രശ്നമല്ല. പഠിക്കാനുള്ള മനസ്സാണ് പ്രധാനം.

എല്ലാ മലയാളികൾക്കും AI എത്തിക്കാൻ നമുക്ക് ഒരുമിക്കാം.

ചേരുന്നതിനു മുമ്പ് എന്തെങ്കിലും സംശയമുണ്ടോ?

ഞങ്ങളുടെ ടീമുമായി സംസാരിക്കാം സംശയങ്ങളും മറുപടികളും

ഭാഷ തിരഞ്ഞെടുക്കൂChoose your language

മെനുവിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഭാഷ മാറ്റാം.